ചുവരിന് വെള്ള പൂശി
ഞാന്‍ കാത്തിരുന്നു
പലരും വന്നെത്തി നോക്കി
ചിലര്‍ പെരുവിരലുയര്‍ത്തി
ചിലര്‍ തോണ്ടി കടന്നു പോയി
പങ്കിട്ടതൊക്കെ പലരും പാട്ടാക്കി
അവന്‍ മാത്രം വന്നില്ല
എന്റെ ചുമരില്‍ കാര്‍ക്കിച്ചു തുപ്പി
കടന്നു കളഞ്ഞവന്‍ .
അന്നവന്‍ തുപ്പിയ ഭാഗത്ത്
മുളച്ച മുന്തിരി വള്ളി
ചുമരാകെ പടര്‍ന്നിട്ടും
ഒരു 'ലൈക്' പോലും!!!

No comments:
Post a Comment