ഞാന്‍ പിഴച്ചവള്‍
സമൂഹം ബ്രശ്ട്ട് കല്പ്പിച്ചവള്‍
പക്ഷെ പലരുമെന്നെ തിരഞ്ഞു വന്നു
ഇളം മേനിയില്‍ ചുണ്ടുകളമര്‍ത്തി
ഇളം മേനിയില്‍ ചുണ്ടുകളമര്‍ത്തി
ഹൃദയത്തിലേക്ക് ചേര്‍ത്തു
നിശ്വാസത്തിലലിയിച്ചു ലഹരി കണ്ടെത്തി
എല്ലാം കഴിഞ്ഞൊടുവില്‍ തെരുവിലുപെക്ഷിച്ച്
അവര്‍ പോയപ്പോള്‍ മാത്രമാണ് ഞാന്‍ കണ്ടത്
അവിടെ എനിക്ക് ചുറ്റും എന്നെ പോലെ
പ്രജ്ഞയറ്റ ഒരു പാട് ജന്മങ്ങള്‍
പിറകിലെ ചുമരില്‍ ഇങ്ങനെ ഒരെഴുത്തും
thank you for not smoking here..
കുറ്റി

No comments:
Post a Comment