Friday, October 19, 2012

പ്രതിബിംബം


സൂര്യന്‍ അച്ഛന്റെ ഓര്‍മ്മകള്‍ തന്നു 
നിലാവില്‍ ഞാന്‍ അമ്മയെ കണ്ടു 
പനിനീര്‍ മൊട്ടില്‍ കാമുകിയെ
മുറ്റത്തെ മുല്ലയില്‍ ഭാര്യയെ 
മഞ്ഞു തുള്ളികളില്‍ മക്കളെയും 
പക്ഷെ 
എന്നെയോന്നോര്‍ക്കുവാന്‍ 
ഒന്ന് കാണുവാന്‍ 
ഒരു കണ്ണാടി ചീന്തു പോലും 
കയ്യിലില്ലാതെ പോയി 

No comments:

Post a Comment