അവളൊരു പൂ ചോദിച്ചപ്പോള്‍
ഞാനൊരു പൂക്കാലം കൊടുത്തു
ഞാനൊരു പൂക്കാലം കൊടുത്തു
മഴ ചോദിച്ചപ്പോള്‍ കര്‍ക്കടകമായി
അവളുടെ നെഞ്ചിലേക്ക് പെയ്തിറങ്ങി
സ്വപ്നങ്ങളില്‍ ചാര്‍ത്താന്‍ നിറം
എന്റെ രക്തം കൊടുത്തു ഞാന്‍
എന്റെ രക്തം കൊടുത്തു ഞാന്‍
പിന്നെയും ഒരു പാട്
കൊടുക്കല്‍ വാങ്ങലുകള്‍
കൊടുക്കല്‍ വാങ്ങലുകള്‍
ഒടുവില്‍ കണ്ടപ്പോള്‍ അവള്‍ ചോദിച്ചു
അമ്മക്ക് സുഖമില്ല, മരുന്ന് വാങ്ങാന്‍ ...
പിന്നെ ഞാനാ വഴി പോയിട്ടേ ഇല്ല

No comments:
Post a Comment