Friday, November 2, 2012

വേലിയിറക്കം



പകലൊടുങ്ങിയാല്‍ 
നിലാവ് തെളിഞ്ഞാല്‍ 
കടലിനൊരു പരവശമത്രെ

ധാവണി അഴിച്ചുവെച്ചു 
മേനി മുഴുപ്പ് കാട്ടി
നമ്രമുഖിയായി,മലര്‍ന്നങ്ങനെ
വേലയില്ലാത്ത നക്ഷത്രങ്ങള്‍
വേലി ചാട്ടമെന്നു കമന്റെഴുതി 
കുറുക്കന്മാര്‍ കൂവി വിളിച്ചു 
കരയെ കാര്യമറിയിക്കാന്‍ 
കാറ്റ് മഴയെ കൂട്ട് പിടിച്ചു
കഥയറിഞ്ഞ ആമ്പല്‍പൂവ്‌ 
ആത്മഹത്യാ കുറിപ്പെഴുതി 

കര പക്ഷെ കരഞ്ഞില്ല 
കടലിനെ പഴിച്ചില്ല 
നിലാവിനെ വെറുത്തില്ല 
ഇരുട്ടിന്റെ പുതപ്പിനുള്ളില്‍ 
പുഴയെ പുണര്‍ന്നു കിടന്നു 
അടുത്ത വേലിയേറ്റം വരെ 



No comments:

Post a Comment