Wednesday, July 4, 2012

കാലൊപ്പ്



സഞ്ചാരിയുടെ ചെരുപ്പിനു ചരിത്രമില്ല
മരുഭുമിയുടെ ഊഷരതയിലും
മഴക്കാടിന്റെ ഉര്‍വരതയിലും
നിഴലിനും കീഴെ വിധേയത്വം
കാല്‍ വെള്ളക്കും മുള്ളിനുമിടയില്‍
ആത്മ ബോധത്തിന്റെ തേയ്മാനം
താണ്ടിയ വഴിത്താരകളില്‍
പിന്ഗാമിക്കയൊരു കാലൊപ്പ്
യാത്രയുടെ ഒടുവിലാണ് കഷ്ടം
വഴി മുടക്കപ്പെട്ടവന്റെ വേദനയോടെ
വാതില്‍ പടിക്ക് പുറത്തു കാത്തിരിപ്പ്
പശ്ചാത്തലത്തില്‍ ഇങ്ങനെ വായിക്കാം
"ചെരുപ്പ് പുറത്തു വെക്കുക"

No comments:

Post a Comment