പുഴയെ കുറിച്ചാണ് കവിതകള്‍ ,
പുഴക്കിരുപുറം വെയില് കായുന്ന
തീരങ്ങളെ പറ്റിയല്ല
മഴയെ കുറിച്ചാണ് പാട്ടുകള്‍
യാത്ര മുടങ്ങിയവന്റെ പ്രാക്കല്ല.
പുവിനാണ് അപദാനങ്ങള്‍
മുള്ള് കൊണ്ടവന്റെ വേദനയല്ല
നിലാവ് കണ്ടു കണ്‍ കുളിര്‍ക്കുമ്പോള്‍
ഓര്‍മിക്കുക
ഈ പുഞ്ചിരിക്കു പിറകില്‍
എരിയുന്നൊരു സുര്യ ഹൃദയമുണ്ട്
No comments:
Post a Comment