Wednesday, July 4, 2012

ആപേക്ഷികം


ഇന്നലെ വരെ മഴ വില്ലിന് ഏഴു നിറങ്ങള്‍,
സ്വപ്നസഞ്ചാരങ്ങള്‍ ഏറെയും
അകലെയൊരു  മഴവില്‍ കൂടാരത്തിലേക്ക്‌
പ്രണയത്തിന്റെ നിറവില്‍ പ്രിയത തന്‍ മിഴികളുപമിച്ചതും
കവിതകള്‍ക്കുയിരായതും ആ സപ്ത വര്‍ണങ്ങള്‍
എല്ലാം ഇന്നലെ വരെ മാത്രം
ഇന്നീ  പെരുമഴയത്ത്...
കുടയില്ലാതെ,  നനയാതിരിക്കാന്‍ ഒരിറച്ചാര്‍ത്തു  പോലുമില്ലാതിരിക്കെ 
മഴ മനസ്സില്‍ തീര്‍ക്കുന്ന വാക്കുകള്‍
കവിതയല്ല, നനഞ്ഞു കുതിര്‍ന്ന ശാപ വചനങ്ങള്‍
"നശിച്ച മഴയൊന്നു തോര്‍ന്നെങ്കില്‍"

No comments:

Post a Comment